2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച സ്ഥാനാർഥി സിപിഎമ്മിന്റെ കെ.കെ. ശൈലജ ആയിരുന്നു. 60,963 വോട്ടായിരുന്നു മട്ടന്നൂർ മണ്ഡലത്തിലെ അവരുടെ ഭൂരിപക്ഷം.

To advertise here,

എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൊരിഞ്ഞപോരാട്ടത്തിന് പിന്നാലെ കഷ്ടിച്ച് കടന്നുകൂടിയ ചില സ്ഥാനാർഥികളുമുണ്ട്. അയ്യായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ 26 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇതിൽതന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിൽനിന്ന് ജയിച്ച നജീബ് കാന്തപുരത്തിന്റേതാണ്, 38 വോട്ട്.

അയ്യായിരത്തിൽതാഴെ ഭൂരിപക്ഷം ലഭിച്ച 26 മണ്ഡലങ്ങളിൽ പതിനേഴിടത്തും വിജയിച്ചത് എൽഡിഎഫ് സ്ഥാനാർഥികളായിരുന്നു. അതായത് പിണറായി സർക്കാരിന് തുടർഭരണം ഉറപ്പാക്കുന്നതിൽ നിർണായകമായത് ഇവയാണെന്ന് തീർച്ചയായും പറയാനാകും. അയ്യായിരത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ച എംഎൽഎമാരും മണ്ഡലവും.