ദേവികുളം (ഇടുക്കി): ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകാലത്ത്. കാരണം വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന പോരാണ് തിരഞ്ഞെടുപ്പ്. തനിക്ക് ലഭിക്കേണ്ടുന്ന വോട്ട്, പേരിലെ സാമ്യംകൊണ്ട് എതിരാളിയുടെ പെട്ടിയിൽ എങ്ങാൻ വീണേക്കും എന്ന ചിന്തപോലും സ്ഥാനാർഥിയുടെ നെഞ്ച് കലക്കും.
അങ്ങനെ നോക്കിയാൽ പൊടിപാറുന്ന മത്സരം നടക്കാനിടയുള്ള മണ്ഡലമാണ് ഇടുക്കി ജില്ലയിലെ ദേവികുളം. മത്സരിക്കുന്ന രണ്ട് പേരുടെയും പേര് ‘രാജ’ എന്നാണ്. എൽഡിഎഫ് സ്ഥാനാർഥി എ. രാജ. യുഡിഎഫ് സ്ഥാനാർഥി എഫ്. രാജ. എൻഡിഎ സ്ഥാനാർഥിയുടെ പേരാകട്ടെ എസ്. രാജേന്ദ്രൻ എന്നും. ചുരുക്കിപ്പറഞ്ഞാൽ ദേവികുളത്തെ മത്സരം ‘രാജ’മയമാണ്.
മറ്റൊരു കൗതുകം കൂടിയുണ്ട് ദേവികുളത്തെ മത്സരത്തിന്. 2006 മുതൽ 2021 വരെ മണ്ഡലത്തിലെ എംഎൽഎ എസ്. രാജേന്ദ്രൻ ആയിരുന്നു. അന്ന് സിപിഎമ്മിലായിരുന്നു അദ്ദേഹം. പിന്നീട് പാർട്ടി വിട്ട് ബിജെപിയിലെത്തി. മൂന്നുവട്ടം സിപിഎം സ്ഥാനാർഥിയായി മത്സരിച്ചയാൾ ഇത്തവണ ബിജെപിക്കു വേണ്ടി കളത്തിലിറങ്ങുകയാണ്.
Content Highlights: Unique electoral scenario in Devikulam with candidates sharing the name 'Raja'., Analysis of LDF, UDF, and NDA candidate profiles in the constituency., Historical context of S. Rajendran's political transition from CPM to BJP.
Published: 20 Mar 2026, 03:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented