കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര സീറ്റ് സി.പി.എം. സഖ്യകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകില്ല. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം. യു.ഡി.എഫിലായിരുന്ന കാലത്ത് സ്ഥിരമായി മത്സരിച്ചിരുന്ന പേരാമ്പ്ര സീറ്റിനുവേണ്ടി ഇക്കുറി കേരള കോൺഗ്രസ് എം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത് അംഗീകരിക്കേണ്ടെന്നാണ് സി.പി.എം സെക്രട്ടേറിയേറ്റിന്റെ തീരുമാനം. മട്ടന്നൂർ, പേരാവൂർ, പേരാമ്പ്ര, ഉടുമ്പൻചോല സീറ്റുകളുടെ കാര്യത്തിലും സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമുണ്ടായതാണ് അറിയുന്നത്.

To advertise here,

സിറ്റിങ് എം.എൽ.എയായ ടി.പി. രാമകൃഷ്ണൻ തന്നെ  പേരാമ്പ്രയിൽ നിന്ന് സി.പി.എമ്മിനുവേണ്ടി ഇക്കുറി  ജനവിധി തേടും. കേരള കോൺഗ്രസ്-എമ്മിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മാത്രമാണ് ലഭിക്കുക. എം.എം. മണിക്ക് പകരം ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻതന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി.ഗോവിന്ദനു പകരം ഭാര്യ പി.കെ. ശ്യാമളയെത്തും. മട്ടന്നൂരിൽ നിന്ന്  കെ.കെ. ശെെലജ പേരാവൂരിലേയ്ക്ക് മാറും. ജി. സുധാകരന്റെ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയ്ക്ക് വന്നില്ല.