ബല്ലിയ (യു.പി.): ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ ബി.ജെ.പി. വിജയിക്കുമെന്ന് നടിയും എം.പി.യുമായ ഹേമമാലിനി. ബല്ലിയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ 'ഉത്തം പ്രദേശ്' ആക്കുന്ന തിരക്കിലാണെന്നും ഭാവിതലമുറയുടെ അഭിവൃദ്ധിക്കായി ബി.ജെ.പി.യെ പിന്തുണയ്ക്കണമെന്നും അവര്‍ പറഞ്ഞു.
''അഖിലേഷ് യാദവ് സര്‍ക്കാര്‍ ഗുണ്ടാരാജിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ മോശമാക്കി. യുക്രൈന്‍-റഷ്യ യുദ്ധപശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന്റെ പ്രതീക്ഷയായിമാറി. അദ്ദേഹം മധ്യസ്ഥതവഹിച്ച് യുദ്ധം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.'' -അവര്‍ പറഞ്ഞു.
Content Highlights: Hema Malini Uttar Pradesh Assembly Election 2022
Published: 26 Feb 2022, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented