മീററ്റ്: 'എന്നെ അവര്‍ ആക്ഷേപിക്കുന്നു. ഞാനീ ഗ്രാമത്തിലാണ് ജനിച്ചുവളര്‍ന്നത്. നിങ്ങളുടെ കുട്ടിയെപ്പോലെ കണ്ട് എന്നെ പിന്തുണയ്ക്കണം. നിങ്ങള്‍ക്കുവേണ്ടി ഞാനെന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നു. ഒരു പ്രാവശ്യം ഈ മകളെ ജയിപ്പിക്കൂ. ദ്രൗപദിയുടെ ശാപത്തില്‍നിന്ന് ഹസ്തിനപുരിയെ മോചിപ്പിക്കൂ...' -തൊഴുകൈകളോടെ വിങ്ങിക്കരഞ്ഞ് വോട്ടഭ്യര്‍ഥിക്കുകയാണ് ഹസ്തിനപുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യുവനടിയും മോഡലുമായ അര്‍ച്ചനാ ഗൗതം.

To advertise here,

മേവാനയ്ക്കടുത്തുള്ള ഗ്രാമത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയ അര്‍ച്ചന വിങ്ങിപ്പൊട്ടുമ്പോള്‍ കൂടിനിന്നവര്‍ കോണ്‍ഗ്രസിന് ജയ് വിളിച്ചു. ഇത്തവണ അര്‍ച്ചന ജയിക്കുമെന്ന് മുദ്രാവാക്യം മുഴക്കി...

placeholder
അര്‍ച്ചനാ ഗൗതം 

പടിഞ്ഞാറന്‍ യു.പി.യിലെ ഹസ്തിനപുരിയില്‍ സിറ്റിങ് എം.എല്‍.എ.യും യു.പി. ജലസേചന മന്ത്രിയുമായ ദിനേശ് ഖട്ടിക്കിനും ആര്‍.എല്‍.ഡി. സ്ഥാനാര്‍ഥി യോഗേഷ് വര്‍മയ്ക്കുമെതിരേയാണ് അര്‍ച്ചനയുടെ പോരാട്ടം. പുറത്തിറങ്ങാനിരിക്കുന്ന 'തിങ്ക്' എന്ന മലയാളസിനിമയിലും നാല് തമിഴ് സിനിമയിലും ഉള്‍പ്പെടെ അഭിനയിച്ച 26-കാരി 2014-ല്‍ 'മിസ് യു.പി.'യും 2018-ല്‍ 'മിസ് ബിക്കിനി ഇന്ത്യ'യുമായിരുന്നു.

നവംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹസ്തിനപുരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുതല്‍ അവര്‍ എതിരാളികളില്‍നിന്ന് കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ബിക്കിനി ധരിച്ചുള്ള അര്‍ച്ചനയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആശ്വാസവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിതന്നെ നേരിട്ടെത്തിയിരുന്നു.

content highlights: congress candidate from hastinapur assembly seat archana gautam's teary eyed campaign