
അമേഠിയില്‍നിന്ന് വയനാട്ടിലേക്ക് മത്സരിക്കാനെത്തിയ രാഹുല്‍ഗാന്ധിക്കുമാത്രമല്ല കേരളവുമായി ആത്മബന്ധമുള്ളത്. പരയ്യ നമക്‌സാന്‍ ഗ്രാമത്തിലുണ്ട് തമിഴ്നാട്ടിലെ കോയമ്പത്തൂരിലും കേരളത്തിലെ എറണാകുളത്തുമായി ജോലിചെയ്യുന്ന അമ്പതോളം പേര്‍. നേരത്തെ അമേഠി മണ്ഡലത്തിന്റെ ഭാഗമായിരുന്ന പരയ്യ നമക്‌സാന്‍ ഈ തിരഞ്ഞെടുപ്പുമുതലാണ് റായ്ബറേലിയിലായത്.
അമേഠി ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്ററും റായ്ബറേലിയില്‍നിന്ന് 40 കിലോമീറ്ററും അകലെയാണ് 820 കുടുംബങ്ങളിലായി 4500-ല്‍ അധികംപേര്‍ താമസിക്കുന്ന ഈ ഗ്രാമം. ഭൂരിഭാഗവും കര്‍ഷകത്തൊഴിലാളികള്‍. ഇവിടെ ദിവസം എട്ടും പത്തും മണിക്കൂര്‍ ജോലിചെയ്താല്‍ കിട്ടുന്നത് 200-250 രൂപ. അതാണ് ചെറുപ്പക്കാരെയെല്ലാം തൊഴില്‍തേടി ദക്ഷിണേന്ത്യയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് 19-കാരനായ മോനുകുമാര്‍ പറഞ്ഞു. നാലുവര്‍ഷമായി കോയമ്പത്തൂര്‍ സിറ്റി ബേക്കറിയിലെ കേക്ക് നിര്‍മാതാവാണ് മോനു.
കാസിംപുരിയില്‍വെച്ച് 63-കാരനായ രാംസുപാല്‍ ഭാരതിയോട് തിരഞ്ഞെടുപ്പുവിശേഷം ചോദിക്കുന്നതിനിടെയാണ് മോനുവിനെ പരിചയപ്പെടുന്നത്.കേരളത്തില്‍നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍ മോനുകുമാര്‍ മലയാളവും തമിഴും കലര്‍ന്ന ഭാഷയില്‍ വിശേഷം തിരക്കിത്തുടങ്ങി. സംസാരത്തിനിടയിലാണ് തന്റെ ഗ്രാമമായ പരയ്യ നമക്‌സാനിലെ വേറെയും അമ്പതിലധികംപേര്‍ കോയമ്പത്തൂരിലും പാലക്കാട്ടും എറണാകുളത്തുമുണ്ടെന്ന് പറഞ്ഞത്. അങ്ങനെയാണ് ഗ്രാമത്തിലെത്തുന്നത്.
കോയമ്പത്തൂരും എറണാകുളവും ഗ്രാമത്തിലെ നിറയെ പേരിരിക്ക്' എന്ന് സിറ്റി ബേക്കറിക്കടുത്തു തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സുഹൈല്‍ പറഞ്ഞു. മോനുവിന്റെ വീട്ടില്‍ എട്ടുപേരുണ്ട്. തമിഴ്നാട്ടില്‍ ജോലിചെയ്ത് കിട്ടുന്ന വരുമാനംകൊണ്ട് വീടുവെക്കാമല്ലോ എന്ന ചോദ്യത്തിന് അഞ്ചെട്ടംഗങ്ങളുള്ള വീട്ടില്‍ എല്ലാവര്‍ക്കും നന്നായി ഭക്ഷണം കഴിക്കാനുള്ള വരുമാനമേയുള്ളൂ എന്നായിരുന്നു മോനുവിന്റെ മറുപടി.
Content Highlights: a tamil-malayali village in amethi
Published: 22 Feb 2022, 02:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented