ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ഇഞ്ചോടിഞ്ച് പോരാടി ബി.ജെ.പിയും കോണ്‍ഗ്രസും. 34 സീറ്റുകളില്‍ ബി.ജെ.പി. മുന്നേറുമ്പോള്‍ 34 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. 

To advertise here,

ഖടിമ മണ്ഡലത്തില്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ലീഡ് ചെയ്യുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ സവീന്ദര്‍ജീത് സിങ് കലേറും കോണ്‍ഗ്രസിന്റെ ഭുവന്‍ കാപ്രിയെയുമാണ് ധാമി പിന്നിലാക്കിയത്. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്.

അതേസമയം മതിയായ ഭൂരിപക്ഷം നേടി സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഹരീഷ് സിങ് റാവത്ത് എന്‍.ഡി.ടിവിയോടു പ്രതികരിച്ചു.