ജലന്ധര്‍: വോട്ടുബാങ്കുകള്‍ക്ക് എവിടേയും ശക്തിയുണ്ട്. നാട് ആര് ഭരിക്കണമെന്നുപോലും നിശ്ചയിക്കാന്‍ ഒരുപക്ഷേ അവര്‍ക്ക് കഴിയുമെന്നതാണ് കാരണം. എന്നാല്‍ ഭരണം മാത്രമല്ല, വോട്ടെടുപ്പ് പോലും മാറ്റിവെപ്പിക്കാന്‍ ശേഷിയുള്ള വോട്ടുബാങ്കുണ്ടോ? അതറിയാന്‍ പഞ്ചാബില്‍ ജലന്ധറിനടുത്തുള്ള ബല്ലാ ഗ്രാമത്തിലേക്ക് പോകണം. 

To advertise here,
placeholder
ഫോട്ടോ: സാബു സ്കറിയ

അവിടെ ദളിത് വിഭാഗക്കാരായ രവിദാസീയരുടെ പ്രശസ്തമായ ഡേര (ക്ഷേത്രം) കാണാം. കണ്ണെത്താദൂരത്തോളം പടര്‍ന്നുകടക്കുന്ന ഗോതമ്പ് പാടങ്ങള്‍ക്കിടയില്‍ വലിയൊരു ക്ഷേത്രം. തിരഞ്ഞെടുപ്പടുത്താല്‍ അവിടെ കയറിയിറങ്ങാത്ത രാഷ്ട്രീയനേതാക്കള്‍ പഞ്ചാബിലുണ്ടാവില്ല.
പഞ്ചാബ് രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനമുള്ള ഡേരാ സച്കണ്ഡിന്റെ ആശീര്‍വാദത്തിന് ചുരുങ്ങിയത് 20 നിയമസഭാ സീറ്റുകളുടെ വിലയുണ്ടെന്ന് രാഷ്ട്രീയക്കാര്‍ക്കറിയാം. 

ShineMohanഒരു തിരഞ്ഞെടുപ്പിലും ഡേര രാഷ്ട്രീയ ചായ്‌വ് പരസ്യമാക്കാറില്ല. ആരോടും ആഭിമുഖ്യമില്ലെന്നും എന്നാല്‍ എല്ലാ നേതാക്കളും ഇവിടെയെത്താറുണ്ടെന്നും ഡേരയുടെ ഭരണസമിതിയിലുള്ളവര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ മുതല്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയും എസ്.എ.ഡി. നേതാവ് പ്രകാശ് സിങ് ബാദലും വരെ ഡേരാ സച്ഖണ്ഡില്‍ സന്ദര്‍ശനം നടത്താറുണ്ട്. പഞ്ചാബ് ആര് ഭരിക്കണമെന്നുപോലും നിശ്ചിയിക്കാന്‍ ശേഷിയുള്ള വിഭാഗത്തെ പിണക്കുന്നതെങ്ങനെ.

placeholder
ഫോട്ടോ: സാബു സ്കറിയ

ആരാണ് രവിദാസീയര്‍?

പതിനഞ്ചാം നൂറ്റാണ്ടിലെ സന്യാസിയും കവിയുമായ ഗുരു രവിദാസിനെ ആരാധിക്കുന്ന ദളിത് സിഖ് വിഭാഗക്കാരാണ് രവിദാസീയര്‍. സംസ്ഥാനത്ത് 33 ശതമാനത്തോളം വരുന്ന ദളിതരില്‍ ഭൂരിഭാഗത്തിന്റേയും പ്രധാന ആരാധനാലയമാണ് ഡേരാ സച്ഖണ്ഡ്. രവിദാസീയര്‍ക്ക് നിരവധി ഡേരകള്‍ ഇന്ത്യയിലും വിദേശത്തുമുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ഡേരാ സച്ഖണ്ഡാണ്.

സിഖ് സമുദായത്തിന്റെ ഭാഗമായിത്തന്നെ നിലകൊണ്ട രവിദാസീയര്‍ 2010-ലാണ് പുതിയ മതമായി പ്രഖ്യാപിച്ചത്. രവിദാസീയരുടെ ഇപ്പോഴത്തെ ആത്മീയമേധാവിയായ സന്ത് നിരഞ്ജന്‍ ദാസാണ് രവിദാസിന്റെ ജന്‍മസ്ഥലമായ വാരാണസിയില്‍വെച്ച് മതപ്രഖ്യാപനം നടത്തിയത്. രവിദാസിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ വിശുദ്ധഗ്രന്ഥവും സൃഷ്ടിച്ചു. 2012-ല്‍ ഡേരാ സച്ഖണ്ഡില്‍ ഈ വിശുദ്ധഗ്രന്ഥം സ്ഥാപിക്കുകയും ചെയ്തു.

placeholder
ഫോട്ടോ: സാബു സ്കറിയ

സംസ്ഥാനത്തെ ദളിത് വിഭാഗക്കാര്‍ ഭൂരിഭാഗവും ദോആബ മേഖലയിലാണ്. ഇവിടെ 45 ശതമാനവും ദളിതരാണ്. ഇരുപതോളം നിയമസഭാ സീറ്റുകളില്‍ 20 മുതല്‍ അമ്പത് ശതമാനം വരെ വോട്ട് വിഹിതമാണ് ഇവര്‍ക്കുള്ളത്. മറ്റ് മേഖലകളിലെ മണ്ഡലങ്ങളിലും ഇവര്‍ക്ക് സ്വാധീനം കുറവല്ല.

രാഷ്ട്രീയശക്തികേന്ദ്രം

1980-കള്‍ക്ക് ശേഷമാണ് രവിദാസീയരും ഡേരാ സച്കണ്ഡും കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ തുടങ്ങിയത്. ഇക്കുറി പഞ്ചാബിലെ വോട്ടെടുപ്പ് തീയതിപോലും മാറ്റിവെപ്പിക്കാന്‍ രവിദാസീയര്‍ക്ക് കഴിഞ്ഞുവെങ്കില്‍ അവരുടെ സ്വാധീനം ഊഹിക്കാവുന്നതേയുള്ളൂ. ഗുരു രവിദാസിന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി രവിദാസീയര്‍ക്ക് വാരാണസിയിലേക്ക് പോകേണ്ടതുകൊണ്ടാണ് ഫെബ്രുവരി 14-ന് നടക്കേണ്ട തിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയത്.

placeholder
ഫോട്ടോ: സാബു സ്കറിയ

രവിദാസീയര്‍ക്ക് വേണ്ടി വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിച്ചു. കമ്മിഷനോട് ഇക്കാര്യം ആദ്യമാവശ്യപ്പെട്ടത് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയാണ്. പിന്നാലെ ബി.ജെ.പി.യും അകാലിദളുമെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടു.

ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് ഡേരാ സച്ഖണ്ഡിലെത്തുന്നത്. രവിദാസിന്റെ വിഗ്രഹം പ്രതിഷ്ഠിച്ച വലിയ ക്ഷേത്രത്തില്‍ അദ്ദേഹത്തേക്കുറിച്ചുള്ള പുസ്തകങ്ങളും ലഭ്യമാണ്. ഇപ്പോഴത്തെ ആത്മീയമേധാവി സന്ത് നിരഞ്ജന്‍ ദാസ്, ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. സന്ദര്‍ശകര്‍ വഴിപാട് തുകയും മധുരപലഹാരങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് വണങ്ങും. തങ്ങളുടെ സങ്കടം പറഞ്ഞ് അനുഗ്രഹം തേടുന്നവരേയും ഡേരയില്‍ കാണാം.

content highlights: ravidassiar's dera sacha khand; the dalit power which even postponed polling in punjab