പനാജി: പനാജിയിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് ഉത്പൽ പരീക്കറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ശിവസേന. ഉത്പൽ പരീക്കറിന് ബിജെപി സീറ്റ് നൽകിയില്ലെങ്കിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പനാജിയിൽ സ്വതന്ത്രനായി മത്സരിക്കുകയാണ് ഉത്പൽ പരീക്കർ.

To advertise here,

ഞങ്ങൾ വാക്കു പാലിക്കുന്നു. ശിവസേന പനാജിയിലെ സ്ഥാനാർഥി ശൈലേന്ദ്ര വെലിങ്കരയുടെ സ്ഥാനാർഥിത്വം പിൻവലിക്കുന്നു. അത് മാത്രമല്ല, ഞങ്ങളുടെ പ്രവർത്തകർ ഉത്പൽ പരീക്കറിനെ പൂർണ്ണമായും പിന്തുണക്കും. പനാജിയിലെ തിരഞ്ഞെടുപ്പ് ഗോവയുടെ ശുദ്ധീകരണം കൂടിയാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയെ മെൻഷൻ ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്. 

ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്പൽ പരീക്കർ ബിജെപിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. തുടർന്ന് പിതാവായ മനോഹർ പരീക്കറുടെ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ 2019ലാണ് മരിക്കുന്നത്. 25 വർഷം മനോഹർ പരീക്കറായിരുന്നു പനാജിയെ പ്രതിനിധീകരിച്ചിരുന്നത്. ബി ജെ പി സിറ്റിങ് എം.എല്‍.എ ആയ അറ്റനാസിയോ മൊന്‍സരാറ്റയെയാണ് ഉത്പലിന്റെ എതിരാളി. 

Content Highlights: Shiv Sena withdraws Panaji candidate to back Manohar Parrikar's son Utpal