മംഗളൂരു: വോട്ടെടുപ്പ് ഫെബ്രുവരി 14ന്, നോമിനേഷന് പിന്‍വലിക്കേണ്ടത് ജനുവരി 30 ന്.ഗോവന്‍ തീരത്ത് തിരഞ്ഞെടുപ്പ് ചൂടുപിടിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടെങ്കിലും പനജി മണ്ഡലം ഇപ്പൊളേ തിളച്ചു തുടങ്ങി. അന്തരിച്ച മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സ്വന്തം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകനായ ഉത്പല്‍ പരീക്കറിന് ബിജെപി ടിക്കറ്റ് നല്‍കാത്തതോടെയാണ് പനജി തുടക്കത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായത്.

2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ആളാണ് അറ്റനാസിയോ. അതുവരെ മനോഹര്‍ പരീക്കറിന്റെ രാഷ്ട്രീയ എതിരാളി ആയിരുന്നു അറ്റനാസിയോ. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന് ഉത്പല്‍ തുറന്നടിച്ചു. എന്നാല്‍ പനജിയില്‍ ബിജെപി നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാന് തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം പനജിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഉത്പല്‍ പരീക്കറിനെ ബിജെപി ഇതര പാര്‍ട്ടികള്‍ പിന്തുണക്കണമെന്നഭ്യര്ത്ഥിച്ച് ശിവസേന ശനിയാഴ്ച രംഗത്തുവന്നു. ഉത്പലിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍, ആം ആദ്മി പാര്‍ട്ടി നേതാക്കളോട് ശിവസേന നേതാവ് സഞ്ജയ് റാവത് അഭ്യര്‍ത്ഥിച്ചു.
പനജിയില്‍ ഉത്പലിന്റെ വിജയം ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയായിരുന്നു ഉത്പല്‍ പരീഖര്‍ ബിജെപി വിട്ടതും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതും.
Content Highlights: manohar parrikar`s son utpal parrikar against bjp
Published: 23 Jan 2022, 11:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented