പനാജി: ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളേയുള്ളൂവെന്നും അത് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയുമാണെന്നും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. എഎപിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ അവര്‍ പരോക്ഷമായി ബിജെപിക്ക് വോട്ട് ചെയ്യുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ അദ്ദേഹം പറഞ്ഞു.
"നിരവധി സ്ഥലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു. അവര്‍ക്ക് പിന്നീട് ബി.ജെ.പിയില്‍ ചേരാം. എ.എ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ അവര്‍ ബി.ജെ.പിക്ക് പരോക്ഷമായി വോട്ട് ചെയ്യുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളേയുള്ളൂ എ.എ.പി. അല്ലെങ്കില്‍ ബി.ജെ.പി." - അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
നാല് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അരവിന്ദ് കെജ്‌രിവാള്‍ ഗോവയിലെത്തിയത്. മുമ്പ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതോടെ അവര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് പനാജിയിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെജ്രിവാള്‍ പറഞ്ഞു. എഎപിക്ക് വോട്ട് ചെയ്യുന്നത് ഗോവയില്‍ ശുദ്ധവും സത്യസന്ധവുമായ ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Goa Assembly elections 2022: If you are not voting for AAP you are indirectly voting for BJP, says Arvind Kejriwal
Published: 01 Feb 2022, 05:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented