പനജി: നാമനിർദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചതോടെ ഗോവന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. 31 പേര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോള്‍ 301 സ്ഥാനാര്‍ഥികള്‍ 40 മണ്ഡലങ്ങളില്‍ മാറ്റുരയ്ക്കും. ഇതില്‍ 68 പേര്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്.

To advertise here,

placeholder
സിയോലിം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്, 13 പേര്‍. ബി.ജെ.പി 40 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി (39), കോണ്‍ഗ്രസ് (37), തൃണമുല്‍ കോണ്‍ഗ്രസ് (26), മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(13), എന്‍സിപി(12), ശിവസേന(11), ഗോവ ഫോര്‍വേഡ് പാര്‍ട്ടി(മൂന്ന്) എന്നിങ്ങനെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. പ്രാദേശിക പാര്‍ട്ടികളടക്കം 12 പാര്‍ട്ടികളാണ് ഗോവയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 11.64 ലക്ഷം വോട്ടര്‍മാരുള്ള ഗോവയില്‍ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്.

പ്രധാനമണ്ഡലമായ പനജിയില്‍ രാഷ്ട്രീയ നീക്കമെന്നനിലയില്‍ ശിവസേന തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ശൈലേന്ദ്ര വെലിങ്കറിനെ പിന്‍വലിച്ചു. സ്വനന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന,മുന്‍ മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറിന് പിന്തുണ പ്രഖ്യാപിച്ചാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു.

ചതുഷ്‌കോണ മത്സരം

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ ഗോവന്‍ നിയമസഭയിലേക്ക് നടക്കുക ചതുഷ്‌കോണ മത്സരം.ബിജെപിയും ആംആദ്മി പാര്‍ട്ടിയും മാത്രമാണ് ഒറ്റക്ക് ജനവിധി തേടുന്നത്.കോണ്‍ഗ്രസ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും തൃണമുല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രവാദ് ഗോമന്തക് പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.

Content Highlights: Goa polls 2022: 301 candidates to battle for 40 seats