ന്യൂഡൽഹി: കാഴ്ചപരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വേർ പരീക്ഷകളിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് യുപിഎസ്‌സി സുപ്രീംകോടതിയെ അറിയിച്ചു.
അടിസ്ഥാനസൗകര്യങ്ങൾ ലഭിച്ചാൽ ഇത്തരത്തിൽ പരീക്ഷ നടത്തുമെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യുപിഎസ്‌സി വ്യക്തമാക്കി. സോഫ്റ്റ്‌വേറിന്റെ സാധ്യത പരിശോധിക്കണമെന്ന് കഴിഞ്ഞ മേയിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു.
പൊതുപരീക്ഷാചട്ടത്തിൽ ഭേദഗതിയില്ലാതെത്തന്നെ നടപ്പാക്കാനാകുമെന്ന് അന്ന് യുപിഎസ്‌സി അറിയിച്ചിരുന്നു. സോഫ്റ്റ്‌വേർ ഉപയോഗിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ നടപ്പാക്കൽ പ്രായോഗികമായിരുന്നില്ല. ജില്ലാതലത്തിൽവേണ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് യുപിഎസ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: UPSC informs Supreme Court about potential inclusion of screen reader software in exams for visually impaired candidates, pending infrastructure.
Published: 02 Nov 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented