നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട്, 2021-ന് കീഴില്‍ വരുന്ന അനുബന്ധ, ആരോഗ്യ സംരക്ഷണ പ്രോഗ്രാമുകള്‍, ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) വഴിയോ ഓണ്‍ലൈനായോ നല്‍കുന്നത് നിര്‍ത്താന്‍ യുജിസി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. 2025 ജൂലൈ-ഓഗസ്റ്റ് അക്കാദമിക് സെഷന്‍ മുതല്‍ നിര്‍ത്താനാണ് നിര്‍ദേശം
2025 ജൂലൈ-ഓഗസ്റ്റ് സെഷനിലോ അതിനുശേഷമോ ഇത്തരം പ്രോഗ്രാമുകള്‍ നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ള അംഗീകാരം പിന്‍വലിക്കും.
ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിലെ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് കോഴ്സുകള്‍ പോലുള്ള ഒന്നിലധികം സ്‌പെഷ്യലൈസേഷനുകളുള്ള പ്രോഗ്രാമുകളില്‍, NCAHP ആക്ട്, 2021-ന് കീഴില്‍ വരുന്ന സ്‌പെഷ്യലൈസേഷനുകള്‍ മാത്രം നിര്‍ത്തലാക്കും.
വരുന്ന സെഷന്‍ മുതല്‍ ഈ പ്രോഗ്രാമുകളിലേക്ക് പുതിയതായി പ്രവേശനം നടത്തരുതെന്ന് യുജിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഈ തീരുമാനം ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Content Highlights: UGC restricts online/ODL Allied Healthcare & Psychology programs from July-August 2025
Published: 15 Aug 2025, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented