കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള മികവിന്റെ കേന്ദ്രങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തതിനും വിപുലീകരിക്കുന്നതിനുമായി ദ്വിദിന  ശിൽപ്പശാലകൾ നടത്തുന്നു. ഈ ഗവേഷണ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യo, വിഭവ സമാഹരണം, ഗവേഷണ ശേഷി, ഉത്പാദനം എന്നീ മേഖലകളിൽ നൂതന ആശയങ്ങൾ നടപ്പിലാക്കാനാണ് ശില്പശാല സംഘടിപ്പിക്കുന്നത്. 

To advertise here,

എമേർജിംഗ് മെറ്റീരിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ  ഡവലപ്മെന്റ്റ് എന്ന മേഖലയിൽ ആദ്യ ദ്വിദിന ശില്പശാല കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ ആഗസ്റ് 30, 31  തീയതികളിൽ നടത്തും. ഇംഗ്ലണ്ടിലെ ലീഡ് സർവകലാശാലയിൽനിന്നുള്ള പ്രൊഫ. ജിൻ ജോസ്, പ്രൊഫ. മനു ശാന്താറാം (ഐ ഐ ടി മദ്രാസ്), ഡോ. ബിജു വാസുദേവൻ (ഹോക്‌ടായി യൂണിവേഴ്സിറ്റി, ജപ്പാൻ), ഡോ. മധു തലകുളം (ഐ എസ് ഇ ആർ), പ്രൊഫ. പ്രശാന്ത് രവീന്ദ്രൻ (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), പ്രൊഫ. സാജൻ ഡാനിയൽ ജോർജ് (മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ), ഡോ. അജികുമാർ പാറയിൽ (സി ഇ ഒ, ബയോ ആൾട്ടർനേറ്റീവ് കമ്പനി, യു എസ് എ), ഡോ. സജി ജോർജ്, മക്ഗിൽ യൂണിവേഴ്സിറ്റി, കാനഡ) ഡോ. അനുരാധ പള്ളിപ്പുറത്ത് (ലീഡ്സ് യൂണിവേഴ്സിറ്റി, ഇംഗ്ലണ്ട്), പ്രൊഫ. മനോജ് ടി കെ (ഡിജിറ്റൽ യൂണിവേഴ്സിറ്റി), ഡോ. അനൂപ് എ (ഡിജിറ്റൽ യൂണിവേഴ്സിറ്റി), ഡോ. എസ് എൻ പോറ്റി (സി എം ഇ ടി, തൃശൂർ), പ്രൊഫ. പി ആർ ബിജു (എം ജി യൂണിവേഴ്സിറ്റി), ഡോ. ആശ അരവിന്ദ് (ഉലു യൂണിവേഴ്സിറ്റി, ഫിൻലൻഡ്‌), ഡോ.  ലിബു മഞ്ഞക്കൽ (എഡിൻബർഗ് നേപ്പിയർ യൂണിവേഴ്സിറ്റി) എന്നിവർ പങ്കെടുക്കും.

സുസ്ഥിര വികസനം , കാർബൺ ന്യൂട്രാലിറ്റി എന്നീ മേഖലകളിലെ ഗവേഷണ മികവിന്റെ കേന്ദ്രമായ  കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ശില്പശാല സെപ്റ്റംബർ 11, 12 തീയതികളിൽ നടക്കും. എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധി, യന്ത്ര ബുദ്ധി, റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നീ  മേഖലകളിലെ മികവിന്റെ കേന്ദ്രത്തിലെ ശില്പശാല സെപ്റ്റംബർ 27, 28 തീയതികളിൽ നടത്തും