ജോലി തേടാനും പഠനത്തിനുമെല്ലാം വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും പ്രിയരാജ്യമാണ് കാനഡ. എന്നാല്‍ അടുത്തിടെ സ്റ്റഡി പെര്‍മിറ്റും പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് (പിജിഡബ്ല്യുപി) നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നു. 2024-ല്‍ 3,60,000 സ്റ്റഡി പെര്‍മിറ്റുകളാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് നല്‍കുക.

To advertise here,

അതായത് 2023-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 35 ശതമാനം കുറവ്. ജനുവരി 22 2024-ന് ശേഷം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ അതാത് പ്രവിശ്യയുടെ അറ്റസ്റ്റേഷന്‍ ലെറ്ററും ഒപ്പം വെയ്ക്കണം. അവരവര്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവിശ്യയുടേതാകണം ഇത്. 

പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ്

കാനഡയില്‍ ജോലിക്ക് അര്‍ഹമായ ഒരു സ്റ്റഡി പ്രോഗ്രാം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കാണ് പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുക. മുന്‍പ് എട്ടുമാസത്തിലധികം വരുന്ന കാനഡയിലെ സ്റ്റഡി പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ ഈ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹരായിരുന്നു. എന്നാല്‍ 2024 സെപ്റ്റംബര്‍ 1-ന് ശേഷം പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് (പിപിപി) സ്ഥാപനത്തില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഈ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല. 

പങ്കാളിക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് എലിജിബിലിറ്റി

2023 വരെ പൂര്‍ണസമയ സ്റ്റഡി പ്രോഗ്രാമുകള്‍ക്ക് ചേര്‍ന്നിരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പങ്കാളികള്‍ക്ക് സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ്‌സിന് (SOWPs) അര്‍ഹരായിരുന്നു. എന്നാല്‍ നിലവില്‍ ഇത് ഡോക്ടറല്‍, മാസ്റ്റേഴ്‌സ് പഠനം നടത്തുന്നവരുടെ പങ്കാളിക്ക് മാത്രമേ ഈ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹമായിരിക്കുള്ളൂ. പ്രധാനമായും ലോ, മെഡിസിന്‍ എന്നിവ പഠിക്കുന്നവരുടെ പങ്കാളികള്‍ക്ക്. 

വിദേശവിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് (cost of living)  കൂട്ടാനും തീരുമാനമായി. പതിനായിരം ഡോളറില്‍ നിന്ന് ഇത് ഇരുപതിനായിരം ഡോളറായാണ് ഉയര്‍ന്നത്. ട്യൂഷന്‍ ഫീ കൂടാതെയുള്ള തുകാണിത്.