സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സി(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്)ൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലായ് 22-ന് പ്രവേശനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.
കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ് സൗകര്യമുണ്ട്. എസ്.സി., എസ്.ടി. വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക്: www.kittsedu.org | 9446529467, 9447079763.
Content Highlights: M.B.A. at Kitz
Published: 21 Jul 2024, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented