ചണ്ഡിഗഡ് : ഇന്ത്യൻ ആഭരണ വ്യവസായത്തെ ആഗോളതലത്തിൽ ആധുനികവത്ക്കരിക്കുന്നതിൽ നൽകിയ മാതൃകാപരമായ സംഭാവനകൾ, സംരംഭകത്വം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻനിർത്തി ചിത്കാര സർവകലാശാല ജോയ് ആലുക്കാസിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഓണറിസ് കോസ) നൽകി ആദരിച്ചു. ജോയ് ആലുക്കാസിന്റെ നേട്ടങ്ങളെയും സാമൂഹിക ക്ഷേമത്തോടുള്ള പ്രതിബദ്ധതയെയും ആദരിക്കുന്നതിനായി സർവകലാശാലയുടെ കാമ്പസിൽ പ്രത്യേക ബിരുദദാന ചടങ്ങ് നടന്നു. ചാൻസലർ ഡോ. അശോക് കെ. ചിത്കാര, പ്രോ ചാൻസലർ ഡോ. മധു ചിത്കാര, വൈസ് ചാൻസലർ ഡോ. സന്ധിർ ശർമ, പ്രോ വൈസ് ചാൻസലർ സവിത തിരാഗി എന്നിവരും ഫാക്കൽറ്റി അംഗങ്ങളും യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും പങ്കെടുത്ത ചടങ്ങ് യൂണിവേഴ്‌സിറ്റിക്കും ജോയ്ആലുക്കാസ് ഗ്രൂപ്പിനും ഒരു നാഴികക്കല്ലായി മാറി.

To advertise here,

'ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ ജോയ് ആലുക്കാസിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഓണറിസ് കോസ) ബിരുദം നൽകുന്നത്. വ്യവസായമേഖലകളെ മാത്രമല്ല, മുഴുവൻ സമൂഹത്തെ ആകമാനം രൂപപ്പെടുത്തുന്നതിൽ ദീർഘവീക്ഷണത്തോടു കൂടിയ നേതൃത്വത്തിനുള്ള ശക്തിയെ ഉദാഹരണം കൊണ്ട് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ കരിയർ,' ചിത്കാര സർവകലാശാലയുടെ പ്രോ ചാൻസലർ ഡോ. മധു ചിത്കാര പറഞ്ഞു. ചടങ്ങിനു ശേഷം വിദ്യാർഥികളോടും ഫാക്കൽറ്റി അംഗങ്ങളോടും സംവദിച്ച ജോയ് ആലുക്കാസ് സംരംഭകത്വവും സാമൂഹിക ഉത്തരവാദിത്തവും ഒന്നുചേരുന്നതിനെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ചിത്കാര സർവകലാശാലയും ജോയ് ആലുക്കാസും തമ്മിൽ ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു, അതിലൂടെ മികവ്, ഗവേഷണം, സമൂഹിക ഇടപെടൽ എന്നിവയുടെ സംസ്‌കാരം വളർത്തിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു മുൻനിര അക്കാദമിക് സ്ഥാപനമെന്ന നിലയിൽ യൂണിവേഴ്‌സിറ്റി അതിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കി.

ഇന്ത്യൻ ജ്വല്ലറി റീട്ടെയ്ൽ ബിസിനസിനെ ആഗോളതലത്തിൽ മാറ്റിമറിച്ച സംരംഭകനാണ് ജോയ് ആലുക്കാസ്. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അദ്ദേഹം 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. 1987 - ൽ യുഎഇയിൽ തന്റെ ആദ്യത്തെ ജ്വല്ലറി ഷോറൂം അദ്ദേഹം സ്ഥാപിച്ചു, ഇന്ന് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പരിചിതമായ ഒരു പേരാണ് ജോയ്ആലുക്കാസ്. നിലവിൽ 12 രാജ്യങ്ങളിലായി 175-ലധികം ഷോറൂമുകൾ ജോയ്ആലുക്കാസ് നടത്തുന്നു, ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ഓണർ ജ്വല്ലറി റീട്ടെയിൽ ശൃംഖലകളിൽ ഒന്നാണിത്.

ജ്വല്ലറിക്കു പുറമേ മണി എക്‌സ്‌ചേഞ്ച്  - ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച്, ഫാഷൻ & ലൈഫ്‌സ്‌റ്റൈൽ - ജോളി സിൽക്‌സ്, റിയൽറ്റി - ജോയ്ആലുക്കാസ് ലൈഫ്‌സ്‌റ്റൈൽ ഡെവലപ്പേഴ്‌സ് എന്നിവയുൾപ്പെടെ മറ്റ് വിഭാഗങ്ങളിലേക്കും ജോയ്ആലുക്കാസ് തന്റെ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ട്. ഫോർബ്സ് വേൾഡ്‌സ് ബില്യണയേഴ്സ് ലിസ്റ്റ്, ഫോർബ്സ് ഇന്ത്യ റിച്ചെസ് ലിസ്റ്റ്, ബിസിനസ് എക്സലൻസ് അവാർഡ്, ദുബായ് ക്വാളിറ്റി അവാർഡ് തുടങ്ങി നിരവധി വ്യക്തിഗത അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജോയ്ആലുക്കാസ് ഫൗണ്ടേഷനിലൂടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, 'ജോയ് ഓഫ് ഹോപ്പ്' സ്‌കോളർഷിപ്പ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

നന്നായി വിൽക്കപ്പെടുന്ന ആത്മകഥയായ 'സ്‌പ്രെഡിംഗ് ജോയ്'യിൽ ജോയ് ആലുക്കാസിന്റെ പ്രതിസന്ധികളിൽ പതാറാത്ത മോനോവീര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടിയ ആവേശകരമായ യാത്ര വിവരിച്ചിരിക്കുന്നു.