
കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ മാധ്യമ പഠന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ പൂര്‍വ വിദ്യാര്‍ഥി സംഘടന കേരള ഘടകം മീറ്റ് സംഘടിപ്പിച്ചു. 'കണക്ഷന്‍സ് 2022' എന്ന പേരില്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.എം.സി പൂര്‍വ വിദ്യാര്‍ഥികളും സംഘടനയുടെ ദേശീയ ഭാരവാഹികളും പങ്കെടുത്തു.
കേരള ചാപ്റ്റര്‍ പ്രസിഡന്റും ധനം ബിസിനസ് മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫുമായ കുര്യന്‍ എബ്രഹാം മീറ്റിങ്ങിന് നേതൃത്വം നല്‍കി. കോവിഡ് രോഗവ്യാപനം കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനറല്‍ സെക്രട്ടറിയും ദി ഹിന്ദു മാധ്യമപ്രവര്‍ത്തകയുമായ റോഷ്നി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍, ഐ.ഐ.എം.സി. പഠനത്തിനായുള്ള ഫെലോഷിപ്പുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങി ഐ.ഐ.എം.സി. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ദേശീയ ഭാരവാഹികള്‍ സംസാരിച്ചു. ചടങ്ങില്‍ അജ്മല്‍ അബ്ബാസ്, വന്ദന വിശ്വനാഥന്‍, ലക്ഷ്മിപ്രിയ പി. മോഹന്‍, ഷാന ശിഹാബ് എന്നിവരെ കേരള ചാപ്റ്റര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
ചടങ്ങില്‍ അലുമിനി അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് പ്രഭാത് ഉപാധ്യായ്, സെക്രട്ടറി അതുല്‍ ഗുപ്ത, ജസീമുല്‍ ഹഖ്, മുന്‍ ജനറല്‍ സെക്രട്ടറി അനിമേഷ് ബിശ്വാസ്, മുന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി റിതേഷ് വര്‍മ, മുന്‍ ട്രഷറര്‍ ദീക്ഷ സക്സേന, കര്‍ണാടക ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ചൈതന്യ കൃഷ്ണരാജ് എന്നിവരും പങ്കെടുത്തു.
Content Highlights: Indian Institute of Mass Communication
Published: 22 Mar 2022, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented