തിരുവനന്തപുരം: മറ്റൊരു ഭിന്നശേഷിദിനംകൂടി കടന്നുപോവുമ്പോഴും ‘ഉൾച്ചേർന്ന വിദ്യാഭ്യാസ’മെന്ന സ്കൂൾ പാഠ്യപദ്ധതിയുടെ ലക്ഷ്യം കൈവരിക്കാനാകാതെ കേരളം. ഭിന്നശേഷിക്കുട്ടികളെ പഠനത്തിന് സഹായിക്കാനുള്ള സ്‌പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കാൻ 2026 ജനുവരി 31 വരെയാണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌ക്രീനിങ് കമ്മിറ്റി രൂപവത്കരിച്ചതൊഴിച്ചാൽ ഇക്കാര്യത്തിൽ ഇതുവരെ മറ്റു നടപടികളില്ല.
കേന്ദ്രസർക്കാരിന്റെ യുഡൈസ് പ്ലസ് പോർട്ടലിലെ കണക്കുമനുസരിച്ച് 1.20 ലക്ഷം ഭിന്നശേഷിക്കുട്ടികൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ട്. സർക്കാർ കണക്കിൽ സർട്ടിഫിക്കറ്റുള്ള 80,000 പേരേയുള്ളൂ. അതനുസരിച്ച്, സംസ്ഥാനത്ത് 6,307 സ്പെഷ്യൽ എജുക്കേറ്റർമാർ വേണമെന്നാണ് കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം.
യോഗ്യതാപരിശോധന നടത്തി സ്ഥിരനിയമനം നടത്താനാണ് കോടതി നിർദേശം.
Content Highlights: Kerala struggles to achieve inclusive education goals, with a Supreme Court deadline approaching for hiring special educators for over 1.20 lakh differently-abled students
Published: 03 Dec 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented