
കേന്ദ്ര വാണിജ്യ വ്യവസായമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്സ്റ്റിറ്റിയൂഷന് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് പദവിയുള്ള, ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് ഡിവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) 2025ല്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
# കാംപസുകള്‍
നോയിഡ, റോഹ്ത്തക്, ഗുണ (മധ്യപ്രദേശ്), ഹൈദരാബാദ്, കൊല്‍ക്കത്ത, ഫര്‍സത്ഗന്‍ജ് (റായ്ബറേലി), അങ്കലേശ്വര്‍ (സൂറത്ത്), പട്ന, ജോധപുര്, ഛിന്ഡ് വാര (മധ്യപ്രദേശ്), ചെന്നൈ, ചണ്ഡീഗഢ് കാംപസുകളിലായിട്ടാണ് ഡിസൈന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന് മേഖലകളിലെ വിവിധ പ്രോഗ്രാമുകള്‍ നടത്തുന്നത്.
# യു.ജി.
ബാച്ച്ലര് ഓഫ് ഡിസൈന്‍ (ബി.ഡിസ്.): (i) ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ (ii) ഫാഷന്‍ ഡിസൈന്‍ (iii) ലതര്‍, ലൈഫ് സ്റ്റൈല്‍ ആന്‍ഡ് പ്രോഡക്ട് ഡിസൈന്‍
ബാച്ച്ലര് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (ബി.ബി.എ.): റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്
നാല് പ്രോഗ്രാമുകളുടെയും ദൈര്‍ഘ്യം നാലുവര്‍ഷം (എട്ടുസെമസ്റ്റര്‍) ആണ്.
യോഗ്യത: പ്ലസ് ടു (10+2)/തത്തുല്യ പരീക്ഷയോ (സ്ട്രീം ഏതുമാകാം), ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള ഏതെങ്കിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ നല്കുന്ന ഡിപ്ലോമ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി 1.7.2025-ന് 25 വയസ്സ്.
# പി.ജി.
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.): (i) ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ (ii) ഫാഷന്‍ ഡിസൈന്‍
മാസ്റ്റര്ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എം.ബി.എ.): റിട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്
ദൈര്‍ഘ്യം രണ്ടുവര്‍ഷം (നാല് സെമസ്റ്റര്‍).
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫുട്വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എം.ഡിസില്‍ പ്രവേശനം നേടുന്ന, ഡിസൈന്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട രണ്ടോ മൂന്നോ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിഡ്ജ് പ്രോഗ്രാം ഉണ്ടാകും.
എല്ലാ കോഴ്സുകളിലെയും അപേക്ഷകര്‍ക്ക് ഇംഗ്ലീഷില്‍ മെച്ചപ്പെട്ട ആശയവിനിമയശേഷി വേണം.
# എ.ഐ.എസ്.ടി.
മേയ് 11-ന് നടത്തുന്ന പേപ്പര്‍ അധിഷ്ഠിത ഓള് ഇന്ത്യ സെലക്ഷന് ടെസ്റ്റ് (എ.ഐ.എസ്.ടി.) അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്.
ബാച്ച്ലര് പ്രോഗ്രാം പരീക്ഷയ്ക്ക് നാല് സെക്ഷനുകള്‍: എ - അനലറ്റിക്കല്‍ എബിലിറ്റി, ബി -ബിസിനസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സി -ജനറല്‍ അവയര്‍നെസ്, ഡി -കോംപ്രിഹന്‍ഷന്‍, ഗ്രാമര്‍, യൂസേജ് മുതലായവ.
മാസ്റ്റേഴ്സ് പ്രോഗ്രാം പരീക്ഷയ്ക്കും നാല് സെക്ഷനുകള്‍: എ - അനലറ്റിക്കല്‍ എബിലിറ്റി, ബി - ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍ ആന്‍ഡ് ഗ്രാമര്‍, സി -ജനറല്‍ നോളജ് ആന്‍ഡ് കറന്റ്് അഫയേഴ്സ്, ഡി -മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ആന്‍ഡ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്.
ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷകളില്‍ സ്കോര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. അവരെ എ.ഐ.എസ്.ടി. അഭിമുഖീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയേക്കാം. എന്നാല്‍, അവര്‍ എ.ഐ.സി.ടി. അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ അവരുടെ അതിലെ സ്കോറാകും പരിഗണിക്കുക.
ഇവരും എഫ്.ഡി.ഡി.ഐ.യിലേക്ക് അപേക്ഷിക്കണം. മേയ് 31-നുശേഷം നല്കുന്ന ദേശീയതല പ്രവേശനപരീക്ഷാ സ്കോര്‍ പരിഗണിക്കുന്നതല്ല.
ബിരുദ, പി.ജി., ഡിസൈന്‍, മാനേജ്മെന്റ് പ്രോഗ്രാമുകള്‍
അപേക്ഷ
www.fddiindia.com-se അഡ്മിഷന് ലിങ്ക് വഴി ഏപ്രില്‍ 20 വരെ നല്‍കാം. അധിക ലേറ്റ് ഫീകൂടി നല്കി 30 വരെയും അപേക്ഷിക്കാം. ഓരോ കാംപസിലുമുള്ള പ്രോഗ്രാമുകളുടെ/സ്പെഷ്യലൈസേഷനുകളുടെ പട്ടിക പ്രോസ്പെക്ടസില്‍ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
Content Highlights: Apply for FDDI`s UG & PG design & business programs in Footwear, Fashion, & Retail
Published: 30 Dec 2024, 07:49 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented