ന്യൂഡല്‍ഹി: 2019-20 അധ്യായന വര്‍ഷത്തെ പുതുക്കിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി ഡല്‍ഹി സര്‍വകലാശാല. യു.ജി.സിയുടെ കീഴില്‍ സര്‍വകലാശാലകള്‍ക്കായുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹി സര്‍വകലാശാല കലണ്ടര്‍ പുറത്തിറക്കിയത്.
പുതുക്കിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ഏപ്രില്‍ 28-ന് അവസാനിപ്പിക്കാനിരുന്ന 2,4,6 സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ മേയ് 15 ലേക്ക് മാറ്റി. ഈ കാലയളവിനുള്ളില്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് മുടങ്ങിയ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കും. പുതുക്കിയ അക്കാദമിക് കലണ്ടര്‍ http://www.du.ac.in/du/uploads/COVID-19/ എന്ന ഡല്‍ഹി സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.
യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പുതിയ അക്കാദമിക് കലണ്ടര്‍ എന്നീ വിഷയങ്ങളില്‍ യു.ജി.സി ഉടന്‍ തീരുമാനമെടുക്കും. കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പല സര്‍വകലാശാലകള്‍ക്കും ഒരു മാസത്തിലധികം പ്രവര്‍ത്തി ദിവസങ്ങള്‍ നഷ്ടമായിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ വിദ്യാര്‍ഥികളുടെ അധ്യായന വര്‍ഷം നഷ്ടപ്പെടാതെ പരീക്ഷകള്‍ നടത്തേണ്ടതുണ്ട്.
Content Highlights: Delhi University Modifies Academic Calendar For 2019-2020 Session before UGC
Published: 29 Apr 2020, 01:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented