കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള സുപ്രധാന പരിഷ്കാരങ്ങൾ വരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ സ്കൂൾ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച പ്രധാന പരിഷ്കാരങ്ങൾ:
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും
വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികൾ. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനായി പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനും ആഴ്ചയിൽ ചില ദിവസങ്ങൾ 'ബാഗ് രഹിത ദിനങ്ങളായി' മാറ്റാനും ആലോചനയുണ്ട്.
ഇനി 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ല
ക്ലാസ് മുറികളിലെ പിന്നിലെ ബെഞ്ചിലിരിക്കുന്ന കുട്ടികൾക്ക് പലപ്പോഴും അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരമായാണ് ഈ നിർദ്ദേശം.
-
എല്ലാവരും മുൻനിരയിൽ: ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തി എല്ലാ കുട്ടികൾക്കും ഒരുപോലെ പരിഗണന ഉറപ്പാക്കും.
- ജനാധിപത്യപരമായ ഇരിപ്പിടങ്ങൾ: 'ബാക്ക് ബെഞ്ചർ' എന്ന ലേബൽ കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അതിനാൽ ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ ഇരിപ്പിട മാതൃകകൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാം
അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.
ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
പൊതുസമൂഹത്തിന് ഇതിൽ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ട്.
ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാം.
Content Highlights: Kerala`s education system is set for major reforms to make schools more child-friendly and democratic.
Published: 08 Jan 2026, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented