ബയോടെക്‌നോളജി എം.എസ്സി.ക്കും ഗവേഷണത്തിനും ദേശീയതലത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്? -ശ്രീനാഥ്, തിരുവനന്തപുരം

To advertise here,

ബയോടെക്‌നോളജി/അനുബന്ധ മേഖലകളില്‍, ഡി.ബി.ടി. സഹായത്തോടെ പി.ജി. പഠനത്തിന് അവസരമൊരുക്കുന്ന മുന്‍നിര സ്ഥാപനങ്ങളുടെ പട്ടിക dbt.nta.ac.in -ലുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്-ബയോടെക്‌നോളജി (ജി.എ.ടി.-ബി.)/ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബി.ഇ.ടി.) 2022 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്.

ബയോടെക്‌നോളജി, മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി, ബയോറിസോഴ്‌സസ് ബയോടെക്‌നോളജി, മറൈന്‍ ബയോടെക്‌നോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മോളിക്യുലാര്‍ ആന്‍ഡ് ഹ്യൂമന്‍ ജനിറ്റിക്‌സ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, പ്ലാന്റ് മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി, പ്ലാന്റ് ബയോടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, ബയോ പ്രോസസ് ടെക്‌നോളജി, കംപ്യൂട്ടേഷണല്‍ ബയോളജി, ഫാര്‍മസ്യൂട്ടിക്കല്‍ ബയോടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി, അനിമല്‍ ബയോടെക്‌നോളജി എന്നിവയിലായി എം.എസ്‌സി., എം.ടെക്. പ്രോഗ്രാമുകളുള്ള 63 സ്ഥാപനങ്ങളുടെ പട്ടിക ബുള്ളറ്റിനിലുണ്ട്. ഇവയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (തിരുവനന്തപുരം), കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവയും ഉള്‍പ്പെടുന്നു.

ഇന്‍ഡോര്‍, റൂര്‍ഖി, ബോംബെ ഐ.ഐ.ടി.കളില്‍ എം.എസ്സി. ബയോടെക്‌നോളജി പ്രോഗ്രാം ഉണ്ട്. ജലന്ധര്‍, ഭോപാല്‍, അലഹബാദ്, ദുര്‍ഗാപുര്‍, റൂര്‍ഖേല, വാറങ്കല്‍ എന്‍.ഐ.ടി.കളില്‍ എം.­ടെക്. ബയോടെക്‌നോളജി പ്രോഗ്രാം ഉണ്ട്.

ഗവേഷണസ്ഥാപനങ്ങള്‍:

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വാറങ്കല്‍; ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്‌സസ് ആന്‍ഡ് സസ്റ്റെയ്‌നബിള്‍  ഡെവലപ്‌മെന്റ് ഇംഫാല്‍; ഗുജറാത്ത് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അഹമ്മദാബാദ്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ലുധിയാന, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി കോയമ്പത്തൂര്‍, ചൗധരി ദേവിലാല്‍ യൂണിവേഴ്‌സിറ്റി ഹരിയാണ, മഹാത്മാഗാന്ധി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ബിഹാര്‍.

ബയോടെക്‌നോളജി അനുബന്ധമേഖലകളിലെ അവസര­­ങ്ങള്‍:

* നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊഹാലി-അഗ്രിക്കള്‍ച്ചറല്‍/ഫുഡ്/ന്യൂട്രിഷന്‍ ബയോടെക്‌നോളജി

* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡല്‍ഹി-എന്‍വയോണ്‍മെന്റല്‍ ബയോടെക്‌നോളജി

* റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഫരീദാബാദ്: അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി

* നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബയോടെക്‌നോളജി, ഹൈദരാബാദ്-റീപ്രൊഡക്ടീവ് ബയോടെക്‌നോളജി.