ബിറ്റ്‌സാറ്റ് വഴി ഏതെങ്കിലും കാമ്പസില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട റാങ്ക് എത്രയാണ്. ഗോവ, ഹൈദരാബാദ് കാമ്പസുകളില്‍ ഏതാണ് നല്ലത്?-പ്രിയങ്ക, തിരുവനന്തപുരം

To advertise here,

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) അഡ്മിഷന്‍ടെസ്റ്റ് (ബിറ്റ്‌സാറ്റ്) വഴിയാണ് പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളിലെ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം പ്രവേശനം. മുന്‍വര്‍ഷങ്ങളില്‍ ഓരോ കാമ്പസിലും നല്‍കിയ പ്രവേശനത്തിന്റെ കട്ട്ഓഫ് സ്‌കോര്‍ https://www.bitsadmission.com-ലുണ്ട്. റാങ്ക് അടിസ്ഥാനമാക്കിയല്ല, ബിറ്റ്‌സാറ്റില്‍ ലഭിച്ച സ്‌കോര്‍ അടിസ്ഥാനമാക്കിയാണിത്.

2021 പ്രവേശനവിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 2020 വിവിധ കാമ്പസുകളിലെ പ്രോഗ്രാമുകളിലെ ബിറ്റ്‌സാറ്റ് കട്ട്ഓഫ് സ്‌കോര്‍ ഇപ്രകാരമായിരുന്നു.

പിലാനി: ബി.ഇ: കെമിക്കല്‍-270, സിവില്‍-254, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്-333, മെക്കാനിക്കല്‍-298, കംപ്യൂട്ടര്‍ സയന്‍സ്-372, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ടേഷന്‍-323, മാനുഫാക്ചറിങ്-253, ബി.ഫാം-203, എം.എസ്സി.: ബയോളജിക്കല്‍ സയന്‍സസ്-261, കെമിസ്ട്രി-258, ഇക്കണോമിക്‌സ്-304, മാത്തമാറ്റിക്‌സ്-286, ഫിസിക്‌സ്-283.

ഗോവ: ബി.ഇ. കെമിക്കല്‍ -248, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -306, മെക്കാനിക്കല്‍ -269, കംപ്യൂട്ടര്‍ സയന്‍സ് -347, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ടേഷന്‍ -293, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -320, എം.എസ്സി.: ബയോളജിക്കല്‍ സയന്‍സസ് -246, കെമിസ്ട്രി -249, ഇക്കണോമിക്‌സ് -290, മാത്തമാറ്റിക്‌സ്-265, ഫിസിക്‌സ്-271.

ഹൈദരാബാദ്: ബി.ഇ. കെമിക്കല്‍ -240, സിവില്‍ -240, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -300, മെക്കാനിക്കല്‍ -260, കംപ്യൂട്ടര്‍ സയന്‍സ് -336, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ടേഷന്‍ -290, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -314, ബി.ഫാം -161, എം.എസ്സി.: ബയോളജിക്കല്‍ സയന്‍സസ്-240, കെമിസ്ട്രി-240, ഇക്കണോമിക്‌സ്-281, മാത്തമാറ്റിക്‌സ്-257, ഫിസിക്‌സ്-256.

സീറ്റ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ അപേക്ഷകര്‍ക്ക് ഒരേ ബിറ്റ്‌സാറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ ഒരു പ്രോഗ്രാമിന്റെ യഥാര്‍ഥ കട്ട്ഓഫ് സ്‌കോറിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് സ്‌കോര്‍ പരിഗണിച്ചുകൊണ്ടുള്ള ടൈബ്രേക്കിങ് വ്യവസ്ഥയും ഉണ്ടാകും. കട്ട് ഓഫ് പരിശോധിക്കുമ്പോള്‍ 2020-ല്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ താത്പര്യം കാട്ടിയത് പിലാനി കാമ്പസിനോടാണ്. രണ്ടാമത് ഗോവയും.