കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ എത്ര റാങ്കുവരെയുള്ളവർക്ക് ബി.ടെക്. അഡ്മിഷൻ കിട്ടാം?
-ദൃശ്യ, ആലപ്പുഴ
ഒരുപാട് ഘടകങ്ങളെ ആശ്രയിക്കുന്ന ഒന്നാണ് അലോട്ട്മെൻറ്. വിദ്യാർഥിയുടെ റാങ്ക്, ബ്രാഞ്ച് / സ്ഥാപനതാത്പര്യങ്ങൾ, സംവരണാനുകൂല്യങ്ങൾ എന്നിവയൊക്കെ അതിനെ ബാധിക്കും. 2021-ൽ അവിടെ വിവിധ കാമ്പസുകളിൽ ജനറൽവിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റിലും ഓൾ ഇന്ത്യ മെറിറ്റിലും അവസാനമായി അലോട്ട്മെൻറ് ലഭിച്ച റാങ്കുകൾ:
*സ്കൂൾ ഓഫ് എൻജിനിയറിങ്, തൃക്കാക്കര: സിവിൽ -1165 (സ്റ്റേറ്റ് മെറിറ്റ്), 1956 (ഓൾ ഇന്ത്യ മെറിറ്റ്); കംപ്യൂട്ടർ സയൻസ് -215, 421; ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -686, 1205; ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -517, 951; ഇൻഫർമേഷൻ ടെക്നോളജി -857, 1145; മെക്കാനിക്കൽ -930, 1567; സേഫ്റ്റി ആൻഡ് ഫയർ -792, 1379.
*കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്, കുട്ടനാട്, ആലപ്പുഴ: സിവിൽ -2207 (സ്റ്റേറ്റ് മെറിറ്റ്), 2990 (ഓൾ ഇന്ത്യ മെറിറ്റ്); കംപ്യൂട്ടർ സയൻസ് -913, 1485; ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -2132, 2718; ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -1494, 2317; ഇൻഫർമേഷൻ ടെക്നോളജി -1882, 2209; മെക്കാനിക്കൽ -2216, 2870.
ഓൾ ഇന്ത്യ മെറിറ്റ് സീറ്റ് ഇല്ലാത്ത സ്റ്റേറ്റ് മെറിറ്റ് സീറ്റ് മാത്രമുള്ള ബ്രാഞ്ചുകൾ (ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകൾ എല്ലാം തൃക്കാക്കര കാമ്പസിൽ) (i) നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് -265 (സ്റ്റേറ്റ് മെറിറ്റ്) (ii) ഇൻസ്ട്രുമെന്റേഷൻ -1841 (iii) പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ് -1504.
സംവരണ വിഭാഗങ്ങളിലെ അവസാന റാങ്കുനില ഇതിലും താഴേക്ക് വന്നിരിക്കാം. 2021-ലെ ബി.ടെക്. പ്രവേശനത്തിന്റെ ബ്രാഞ്ച്/സ്ഥാപനം, കാറ്റഗറി തിരിച്ചുള്ള ലാസ്റ്റ് റാങ്ക്മപട്ടിക എന്നിവ admissions.cusat.ac.in -ൽ ‘ലാസ്റ്റ് റാങ്ക് ഡിറ്റെയിൽസ്’ ലിങ്കിൽ ലഭ്യമാണ്.
Content Highlights: CUSAT BTEC Admissions details
Published: 26 Jul 2022, 08:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented