ചെര്‍പ്പുളശ്ശേരി: രണ്ടുവയസ്സുകാരനെ വീട്ടില്‍ ഉറക്കിക്കിടത്തിയിട്ട് കടന്ന വീട്ടമ്മയും കാമുകനും റിമാന്‍ഡില്‍. തൃക്കടീരി കിഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍പീടികയ്ക്കല്‍ ഷഫ്നത്ത് (24), കാമുകന്‍ മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം (26) എന്നിവരാണ് റിമാന്‍ഡിലായത്. 

To advertise here,

ചൊവ്വാഴ്ചരാത്രി 11.30-ഓടെയാണ് വീട്ടമ്മ കാമുകനോടൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതെന്ന് പോലീസ് പറഞ്ഞു. ഹോട്ടല്‍ ജോലിക്കാരനായ ഭര്‍ത്താവ് രാത്രി ഒരുമണിയോടെ വീട്ടിലെത്തിയപ്പോള്‍ കുട്ടി മാത്രമാണ് മുറിയിലുണ്ടായിരുന്നത്. ഇയാളുടെ അമ്മയും ജ്യേഷ്ഠന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞില്ലെന്നായിരുന്നു മറുപടി.

തുടര്‍ന്ന്, ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതിനല്‍കി. വീട്ടമ്മയെയും കാമുകനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും ഭര്‍ത്താവിനോടൊപ്പം പോകാന്‍ വീട്ടമ്മ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തു. 

കുഞ്ഞിനെ ഉപേക്ഷിച്ചതിന് വീട്ടമ്മയുടെ പേരിലും വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയതിന് കാമുകന്റെ പേരിലും കേസെടുത്തു. ഇരുവരെയും ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: Woman who left her husband and two year old kid with her lover on remand