ജക്കാര്‍ത്ത: നാല് വയസ്സുകാരിയെ രണ്ടാനമ്മ പേന കൊണ്ട് കുത്തിക്കൊന്നു. ഇന്‍ഡൊനീഷ്യയിലെ സൗത്ത് സുലാവെസിയിലായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനമ്മയായ സാനിമ(27)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിന്റെ മുന്‍ഭാര്യയിലുള്ള മകളെയാണ് സാനിമ പേന കൊണ്ട് കുത്തിക്കൊന്നത്. മറ്റ് രണ്ട് കുട്ടികളെക്കാള്‍ ഭര്‍ത്താവ് നാല് വയസ്സുകാരിയായ മുഷിയാരയെ സ്‌നേഹിക്കുന്നതായിരുന്നു കൊലപാതകത്തിന് കാരണം. സാനിമയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയും നിലവിലെ ഭര്‍ത്താവിലുണ്ടായ മറ്റൊരു കുട്ടിയും ഇവരോടൊപ്പം തന്നെയായിരുന്നു താമസം. എന്നാല്‍ നാല് വയസ്സുകാരിയായ മുഷിയാരയോടായിരുന്നു ഭര്‍ത്താവിന് ഏറെ സ്‌നേഹം. ഇതിനെത്തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ ഇക്കാര്യത്തില്‍ യുവതി ഭര്‍ത്താവിനോട് പരാതി പറഞ്ഞെങ്കിലും തന്റെ കുഞ്ഞിനെയും കൂട്ടി ആദ്യ ഭര്‍ത്താവിന്റെ കൂടെ ജീവിക്കൂ എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതോടെ നാല് വയസ്സുകാരിയോട് രണ്ടാനമ്മയ്ക്ക് പക വര്‍ധിച്ചു.
കുട്ടിയുടെ നെഞ്ചില്‍ തുടര്‍ച്ചയായി പേന കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ യുവതി ശ്രമിച്ചിരുന്നു. പക്ഷേ, നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ഉടന്‍തന്നെ മരണംസംഭവിച്ചു. പേന കൊണ്ടുള്ള കുത്തേറ്റതിന് പുറമേ കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ യുവതിക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
Content Highlights: woman killed step daughter in indonesia
Published: 19 Jun 2020, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented