തിരുവില്വാമല: തിയേറ്ററില്‍ മാതാപിതാക്കളോടൊപ്പം സിനിമ കണ്ടുകൊണ്ടിരുന്ന ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിരുവില്വാമല മൂത്തേടത്ത് ഭാസ്‌കരന്റെ മകന്‍ സുരേഷിനെ (45) പഴയന്നൂര്‍ എസ്.ഐ. കെ.ജി. ജയപ്രദീപ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച തിരുവില്വാമലയിലെ ഒരു തിയേറ്ററില്‍ മാറ്റിനി ഷോ കാണുന്നതിനിടെയാണ് സംഭവം. എട്ടുവയസ്സുകാരിയായ ബാലിക നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: molestation attempt against girl in theater, one arrested in thiruvilwamala
Published: 04 Feb 2020, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented