
മുതലമട(പാലക്കാട്): മൂച്ചങ്കുണ്ട് മൊണ്ടിപതി കോളനിയിലെ ആദിവാസി വിദ്യാര്‍ഥിനിയുടേത് മുങ്ങിമരണമെന്ന് പോലീസ്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക വിവരമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലങ്കോട് സി.ഐ. കെ.പി. ബെന്നി പറഞ്ഞു. കേസില്‍ മൂന്നുപേരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
വെള്ളത്തില്‍ക്കിടന്നാണ് മരിച്ചതെന്നൊഴിച്ചാല്‍ അതിനുമുമ്പ് ബലപ്രയോഗം നടന്നിരുന്നോ എന്നത് പോസ്റ്റുമോര്‍ട്ടത്തിന്റെ പൂര്‍ണവിവരങ്ങള്‍ ലഭിച്ചതിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രംമാത്രം ധരിച്ചനിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അഴുകിയ മൃതദേഹം വീടിനടുത്ത സ്വകാര്യ തോട്ടത്തിലെ കൊക്കര്‍ണിയില്‍ (വലിയ കിണര്‍) കണ്ടത്.
ബുധനാഴ്ചരാത്രി മുതല്‍ കാണാതായ പെണ്‍കുട്ടിയെ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് അമ്മ വെള്ളിയാഴ്ച കൊല്ലങ്കോട് പോലീസില്‍ പരാതിനല്‍കി. രക്ഷിതാക്കളും പോലീസും അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതശരീരം ഞായറാഴ്ച നാലിന് പന്തപ്പാറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പോലീസ് നായ റോക്കി സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Content Highlights: missing tribal girl student's dead body found in well in muthalamada palakkad
Published: 16 Mar 2020, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented