കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍. കണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെയാണ് വ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി. 

To advertise here,

ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ മൊഴി. എന്നാല്‍ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശരണ്യ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി. 

പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്. ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പോലീസിനോട് എല്ലാം തുറന്നുപറയുകയായിരുന്നു. അതേസമയം, കൊലപാതകത്തില്‍ കാമുകന് നേരിട്ട് പങ്കില്ലാത്തതിനാലാണ് നിഥിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. 

placeholder
ശരണ്യയുടെ കാമുകന്‍ നിഥിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നു. ചിത്രം: ലതീഷ് പൂവത്തൂര്‍

നേരത്തെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലായിരിക്കെ നിഥിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലില്‍ വന്നിരുന്നത്. അന്വേഷണത്തില്‍ ഈ ഫോണ്‍കോളുകളും ഇരുവരുടെ വാട്‌സാപ്പ് സന്ദേശങ്ങളും നിര്‍ണായകമായിരുന്നു. 

Content Highlights: kannur toddler viyan murder; saranya's lover nithin arrested by police