ചെന്നൈ: ശ്രീപെരുംപുതൂരില്‍ മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. വടമംഗലത്തെ അറുമുഖ(37)മാണ് മക്കളായ രാജേശ്വരി (12), ശാലിനി (10), സേതുരാമന് (എട്ട്) എന്നിവരെ കൊന്നശേഷം വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.
ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ പട്ടിണിയാണ് സംഭവത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം നടന്നുവരികയാണെന്ന് കാഞ്ചീപുരം പോലീസ് സൂപ്രണ്ട് ചാമുണ്ഡേശ്വരി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കൂലിത്തൊഴിലാളിയായ അറുമുഖത്തിന് ഒന്നര മാസമായി പണിയുണ്ടായിരുന്നില്ല. സ്വകാര്യ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായ ഭാര്യ ഗോവിന്ദമ്മാള്‍ എന്ന തുളസിക്കും ഒന്നര മാസമായി ജോലിയില്ലായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭക്ഷണത്തിനും മറ്റുമായി ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. പുതിയ ജോലി കണ്ടെത്താന്‍ കഴിയാതിരുന്നതു രണ്ടു പേരെയും മാനസികമായി തളര്‍ത്തി. ഗോവിന്ദമ്മാള്‍ ജോലി അന്വേഷിച്ച് രാവിലെ പുറത്തേക്കുപോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടത്. രാജേശ്വരിയെ കഴുത്തു ഞെരിച്ചും മറ്റു രണ്ടു കുട്ടികളെ കിണറ്റിലെറിഞ്ഞുമാണ് കൊന്നത്.
ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജീവിതം ദുരിതപൂര്‍ണമായിരുന്നെന്ന് ഗോവിന്ദമ്മാള്‍ പോലീസിന് മൊഴിനല്‍കി. ശ്രീപെരുംപുതൂര്‍ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Content Highlights: father commits suicide after killing three children
Published: 20 May 2020, 12:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented