
തിരുവനന്തപുരം: പൊഴിയൂരില്‍ മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയില്‍നിന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ജോണിന്റെ മരണത്തില്‍ സഹോദരിയും പിതാവും സംശയമുന്നയിച്ച് പരാതി നല്‍കിയതോടെയാണ് പോലീസ് നടപടി.
മാര്‍ച്ച് ആറിന് രാത്രിയാണ് ജോണ്‍ സ്വന്തം വീട്ടില്‍വെച്ച് മരിച്ചത്. ഹൃദയാഘാതം കാരണം മരണം സംഭവിച്ചെന്നായിരുന്നു ഭാര്യയും മക്കളും പറഞ്ഞത്. എന്നാല്‍ ജോണിന്റെ സഹോദരങ്ങളെ ഇവര്‍ ഏറെ വൈകിയാണ് വിവരമറിയിച്ചത്. മാത്രമല്ല, മൃതദേഹം വേഗത്തില്‍ മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നും മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനോ തങ്ങളെ അനുവദിച്ചില്ലെന്നും ജോണിന്റെ സഹോദരി പറയുന്നു. മൃതദേഹം ജീവനോടെയാണ് മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതെന്ന് സംശയമുണ്ടെന്നും ഇവര്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
ജോണിന്റെ ഭാര്യയുടെയും അവരുടെ ബന്ധുക്കളുടെയും പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നു. സംഭവദിവസം രാത്രി വീട്ടില്‍ തര്‍ക്കമുണ്ടായാതാണ് വിവരം. എന്നാല്‍ ബഹളം കേട്ടെത്തിയ അയല്‍ക്കാരെ ഒന്നുമില്ലെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയച്ചു. ഇതിനിടെ, അന്നേദിവസം ജോണ്‍ മരുമകനെ വിളിച്ച് വീട്ടില്‍ പീഡിപ്പിക്കുന്നതായി വിളിച്ചുപറഞ്ഞതായും ജോണിന്റെ സഹോദരി പറയുന്നു.
ഭാര്യയുടെയും മക്കളുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് സഹോദരിയും പിതാവും പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ ജോണ്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു ഇവരുടെ മൊഴി. ഇതോടെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചത്.
Content Highlights: exhuming body in pozhiyur thiruvananthapuram
Published: 13 Jun 2020, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented