
ചെറുതോണി: റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് രസിച്ച മദ്യപന്‍ ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ വലച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തിരക്കുള്ള ടൗണില്‍ ചെറുതോണി സ്വദേശിയായ യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച് അഴിഞ്ഞാടിയത്.
റോഡിന്റെ നടുവില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഇരുന്ന ഇയാളെ ഏറെ പണിപ്പെട്ടാണ് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് റോഡിന് നടുവില്‍ നിന്നു നീക്കിയത്. വര്‍ഷങ്ങളായി ചെറുതോണി ടൗണിലെ സ്ഥിരം സാന്നിധ്യമായ ഇയാള്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ശല്യമാണ്.
സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇയാള്‍ സദാസമയവും മദ്യലഹരിയില്‍ ആയിരിക്കും. പോലീസില്‍ വിവരം അറിയിച്ചാല്‍ ഇവര്‍ എത്തി മാറ്റുമെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ഇയാളെ ഇവിടെനിന്നു നീക്കംചെയ്യുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു.
Content Highlights : Drunken man sits in the middle of road creates traffic jam in Cheruthoni
Published: 05 Feb 2022, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented