ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പാലക്കാട് നിന്ന് പിടികൂടി. സേലത്ത് നിന്ന് തീവണ്ടിമാര്‍ഗം കേരളത്തിലേക്ക് രക്ഷപ്പെട്ട നാലുപേരെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവരെ തമിഴ്‌നാട് പോലീസിന് കൈമാറും.
കഴിഞ്ഞദിവസം രാത്രിയാണ് സേലം തിരുമലഗിരിയില്‍ ആഗ്ര സ്വദേശികളായ മൂന്നുപേരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിരുമലഗിരിയിലെ വെള്ളിയാഭരണ നിര്‍മാണശാലയിലെ തൊഴിലാളികളായ ആകാശ്(23) ഭാര്യ വന്ദനകുമാരി(21) ആകാശിന്റെ സഹോദരീപുത്രന്‍ സന്നി കുമാര്‍(18) എന്നിവരാണ് മരിച്ചത്.
ആകാശിന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞ് രാത്രി നിര്‍ത്താതെ കരയുന്നത് കേട്ട അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് സേലം സ്റ്റീല്‍ പ്ലാന്റ് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു.
വെള്ളിയാഭരണ നിര്‍മാണ ശാലയില്‍ അടുത്തിടെ ജോലിക്കെത്തിയ നാല് ആഗ്ര സ്വദേശികള്‍ ആകാശിന്റെ വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സംഭവദിവസം ഇവരെ കാണാതായി. ഇതോടെ നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് നഗരത്തിലെ സിസിടിവികള്‍ വിശദമായി പരിശോധിച്ചു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയില്‍നിന്നാണ് നാലുപേരുടെയും ദൃശ്യങ്ങള്‍ ലഭിച്ചത്. ഇവര്‍ കേരളത്തിലേക്കുള്ള തീവണ്ടിയില്‍ യാത്രതിരിച്ചതായും കണ്ടെത്തി. ഇതോടെ സേലം പോലീസ് പാലക്കാട് പോലീസിനെ വിവരമറിയിക്കുകയും നാലുപേരെയും പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടികൂടുകയുമായിരുന്നു.
ഇവരെ കസ്റ്റഡിയിലെടുക്കാന്‍ സേലം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണവും മറ്റു വിശദാംശങ്ങളും ഇപ്പോള്‍ വ്യക്തമല്ലെന്നും നാലുപേരെയും ചോദ്യംചെയ്താലേ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
Content Highlights: couple and a relative murdered in salem, four suspects detained in kerala palakkad
Published: 09 Mar 2020, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented