കോട്ടയം: ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കളരി ചികിത്സകനെ അറസ്റ്റുചെയ്തു. കറുകച്ചാല്‍ തൈപ്പറമ്പ് കിഴക്കേമുറിയില്‍ വീട്ടില്‍ ഹരികുമാറിനെ (42)ആണ് അറസ്റ്റുചെയ്തത്. 

To advertise here,

കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാള്‍ കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.

വീട്ടമ്മയെ അപമാനിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വീട്ടമ്മയെ അപമാനിക്കുകയും ഭര്‍ത്താവിനെ കമ്പിവടിക്ക് ആക്രമിക്കുകുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പൊന്‍കുന്നം ചേപ്പുംപാറ ഏടാട്ട് വീട്ടില്‍ ജോജി തോമസ് (57) നെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസം രാത്രി എട്ടരമണിയോടെ ശാന്തി ആശുപത്രിക്ക് സമീപം വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിനെ ചീത്തവിളിക്കുകയും, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊന്‍കുന്നം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.