കൽപ്പറ്റ: പോലീസ് സ്റ്റേഷനിൽ യുവാവിന്റെ മരണത്തിൽ ഹൈക്കോടതി അഭിഭാഷകന്റെ പരാതി സിബിഐയുടെ അന്വേഷണ പരിധിയിലെന്ന് ആഭ്യന്തര വകുപ്പ്. വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഗോകുൽ എന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂൺ ആറാം തീയതിയാണ് കേസന്വേഷണം സംസ്ഥാന സർക്കാർ സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കൈമാറിയിട്ടുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്സിങിന്റെ പരാതിയിലെ എല്ലാ വിഷയങ്ങളും സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ മറുപടി കത്തിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതിന് ഒരു ദിവസത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശൂചി മുറിയിൽ പതിനെട്ട് വയസുകാരനായ ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ ഒരു അസി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Content Highlights: Wayanad tribal youth Gokul death; Investigation going on under CBI ; Home Department
Published: 14 Aug 2025, 04:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented