
വിഴിഞ്ഞം: കോട്ടുകാൽ പയറ്റുവിളയിൽ വീടിന്റെ മുൻവാതിൽ തകർത്ത് മേശക്കുളളിൽ സൂക്ഷിച്ചിരുന്ന നാലരലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പയറ്റുവിള എം.എൽ. സദനത്തിൽ മോഹനന്റെ മകൻ ജിൻസാബിന്റെ വിവാഹ മോതിരമുൾപ്പെട്ട ആഭരണങ്ങളും പേഴ്സിലുണ്ടായിരുന്ന 4000 രൂപയുമാണ് മോഷ്ടിച്ചത്. ബന്ധുവീട്ടിൽ പോയി വെളളിയാഴ്ച വൈകിട്ട് രാത്രിയിൽ വീട്ടിലെത്തിയപ്പോഴായിരുന്നു മോഷണമറിയുന്നത്. മുൻവാതിൽ പൊളിച്ച് കയറിയ മോഷ്ടാവ് അകത്തുകയറിയശേഷം മോഷണത്തിനുശേഷം പിൻവാതിൽ തുറന്നായിരുന്നു രക്ഷപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വിഴിഞ്ഞം പോലീസ് കേസെടുത്തു.
Content Highlights: Gold jewelry worth Rs 4.5 lakh and cash were stolen from a house in Kottukal Payattuvila, Vizhinjam. Police have registered a case.
Published: 29 Aug 2026, 10:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented