വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെയാണ് സംഭവം. ഒരാൾ, എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന.
ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം പിന്നാലെ ഒരാൾ പെട്രോൾ വാങ്ങി വന്ന് മറ്റ് രണ്ടുപേരുടെ ദേഹത്തു ഒഴിച്ച് കത്തിക്കുകയായിരുന്നു. അതിനിടെ പെട്രോൾ ഒഴിച്ചയാളുടെ ശരീരത്തിലും തീ പടർന്നു. മുറിയിലുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി.
Content Highlights: Violent altercation between two groups at a Vembayam bar, Petrol used as a weapon to set individuals on fire, Four victims currently in critical condition at Thiruvananthapuram Medical College, Fire caused by the incident extinguished by the Fire Force
Published: 19 Jul 2026, 10:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented