
തിരുവനന്തപുരം: വേളി കടൽത്തീരത്ത് അജ്ഞാതമൃതദേഹം കരയ്ക്കടിഞ്ഞു. അൻപതു വയസ്സിന് മുകളിൽ പ്രായംതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ കരയ്ക്കടിഞ്ഞത്. മൃതദേഹത്തിന്റെ കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണോ എന്നും സംശയമുണ്ട്.
രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ പോലീസ് സ്‌റ്റേഷനുകളിലെ മിസിങ് കേസുകളും പോലീസ് പരിശോധിച്ചുവരികയാണ്.
https://www.youtube.com/watch?v=CCkfQjZ08Ysa
Content Highlights: A woman`s body, with hands bound, washed ashore at Veli Beach. Police suspect foul play and are investigating. Read more about this unsettling discovery.
Published: 21 Feb 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented