അഗര്‍ത്തല: ത്രിപുരയില്‍ ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഗോമതി ജില്ലയിലാണ് സംഭവം. മിഥുന്‍ ദേബ്‌നാഥ്, ബൗവര്‍ ദേബ്ബര്‍മ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.
ഗോമതി ജില്ലയിലെ ഉദയ്പുര്‍ പട്ടണത്തിലെ ത്രിപുരേശ്വരി ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയതായാണ് മിഥുനും ബൗവറും. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് കാറില്‍ യുവതിയുമായി പ്രതികള്‍ ഉദയ്പുര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിലാണ് കാറിനുള്ളില്‍വെച്ച് യുവതിയെ മിഥുനും ബൗവറും ബലാത്സംഗം ചെയ്തത്. ഇതിനുശേഷം മടങ്ങുംവഴി കാര്‍ ഒരു പോലീസ് ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തുകയും നടന്നസംഭവം യുവതി പോലീസിനോട് വിശദീകരിക്കുകയുമായിരുന്നു.
തുടര്‍ന്ന് ചോദ്യംചെയ്യലിനായി മിഥുനെയും ബൗവറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഥുനും ബൗവറിനുമെതിരെ പോലീസ് കേസെടുത്തത്. ഫോറന്‍സിക് സംഘം പീഡനം നടന്ന കാര്‍ പരിശോധിച്ചുവെന്നും അതിജീവിതയെ മൊഴി നല്‍കാനായി കോടതിയില്‍ ഹാജരാക്കിയെന്നും പോലീസ് അറിയിച്ചു.
Content Highlights: two neighbours rape woman in moving car in tripura arrested
Published: 22 Aug 2025, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented