ശ്രീകാര്യം(തിരുവനന്തപുരം): ലോഡ്ജില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍. മണ്‍വിള സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപം കാവുവിളവീട്ടില്‍ അനന്തുകൃഷ്ണന്(29) ചടയമംഗലം പൂക്കോട് അഞ്ജിമ ഭവനില്‍ ആര്യ(27) എന്നിവരെയാണ് തുമ്പ പോലീസ് പിടികൂടിയത്.
ഇവരില്‍നിന്ന് 5.8 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിപരിശോധനയുടെ ഭാഗമായി മണ്‍വിളയിലെ ലോഡ്ജില്‍ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് എസ്എച്ച്ഒ ബിനു, എസ്ഐ ബിജു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: two arrested with mdma from a lodge in sreekaryam thiruvananthapuram
Published: 16 Jun 2025, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented