പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓര്‍മ ടൂറിസ്റ്റ് ഹോമില്‍ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

ലോഡ്ജ് നടത്തിപ്പുകാരനായ പോഞ്ഞാശ്ശേരി മലേക്കുടി വീട്ടില്‍ ഖാദര്‍ (39), അസം രൂപാഹി നൗഗാവ് സ്വദേശി ജാഹിദ് ഹുസൈന്‍ (20), അസം സ്വദേശിയായ യുവതി എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. ലോഡ്ജിന്റെ റിസപ്ഷനില്‍നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ. റിന്‍സ് എം. തോമസ്, എസ്.സി.പി.ഒ. മാരായ പി.എ. അബ്ദുല്‍ മനാഫ്, സി.കെ. മീരാന്‍, എസ്. അഭിലാഷ്, ടി.പി. ശകുന്തള, സി.പി.ഒ.മാരായ എം.ഇ. മനാഫ്, ധന്യ മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.