ഇടുക്കി: തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകടന്നയാൾ പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി. രഘുവിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസം തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ ഇയാൾ ഒരു സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി.

To advertise here,

മതിൽ ചാടിക്കടന്നാണ് പ്രതി ലേഡീസ് ഹോസ്റ്റൽ വളപ്പിനകത്തേക്ക് പ്രവേശിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അതേസമയം, ഇയാൾ നേരത്തേയും സമാനസംഭവങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. മുട്ടം, പൂമാല, പാല എന്നിവിടങ്ങളിലെ ലേഡീസ് ഹോസ്റ്റലുകളിലും ഇയാൾ അതിക്രമിച്ചുകയറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.