തിരുവനന്തപുരം: പാലോട് ഇടിഞ്ഞാറില്‍ മുത്തച്ഛനെ യുവാവ് കുത്തിക്കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന് കാണിയാണ് കൊല്ലപ്പെട്ടത്. കൊച്ചുമകന് സന്ദീപി(28)നെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. ഇവര്‍ക്കിടയില്‍ കുടുംബതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. ഞായറാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ സന്ദീപ് മുത്തച്ഛനുമായി വഴക്കുണ്ടാക്കി. തുടര്‍ന്നാണ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിയത്. സന്ദീപ് മറ്റുചില കേസുകളിലും പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കൊല്ലപ്പെട്ട രാജേന്ദ്രന് കാണിയുടെ മൃതദേഹം പാലോട് ആശുപത്രിയില്‍.
Content Highlights: Grandfather Fatally Stabbed by Grandson in Idinjar, Palode, Thiruvananthapuram
Published: 14 Sept 2025, 09:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented