ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും, ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് സമ്മർദം ചെലുത്തുകയും ചെയത സർക്കാർ സ്‌കൂളിലെ ഗണിത അധ്യാപകൻ അറസ്റ്റിൽ. നരേന്ദ്ര കുശ്വാഹ് എന്നയാളാണ് അറസ്റ്റിലായത്. പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് അധ്യാപകൻ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയത്.
വിദ്യാർത്ഥിനി നൽകിയ പരാതിയെത്തുടർന്ന് പ്രതിയെ പോലീസ് സ്‌കൂളിലെത്തി കസ്റ്റഡിയിലെടുത്തു. പരാതിയിൽ പറയുന്നത് പ്രകാരം, വിദ്യാർഥിനി കുറെക്കാലമായി ഈ അധ്യാപകനിൽ നിന്ന് ഉപദ്രവം നേരിടുകയായിരുന്നു. ഇയാളോടൊപ്പം പുറത്തുപോകാനും ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും ഇയാൾ വിദ്യാർഥിനിയെ നിർബന്ധിച്ചിരുന്നതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
കുശ്വാഹ് വിദ്യാർഥിനിക്ക് അനുചിതമായ സന്ദേശങ്ങൾ അയക്കുകയും, തന്നോടൊപ്പം പുറത്തുപോകാനും ഭക്ഷണം കഴിക്കാനും നിരന്തരം ക്ഷണിക്കുകയും ചെയ്തിരുന്നു. തന്നോടൊപ്പം കിടക്ക പങ്കിടണമെന്ന ആവശ്യവും ഇയാൾ ഉന്നയിച്ചിരുന്നതായി പരാതിയിൽ പറയുന്നു. അധ്യാപകന്റെ ആവശ്യങ്ങൾക്ക് വിദ്യാർഥിനി വഴങ്ങാതിരുന്നപ്പോൾ, അനുസരിച്ചില്ലെങ്കിൽ പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകുമെന്നായി ഭീഷണി
ഒടുവിൽ സഹികെട്ട വിദ്യാർഥിനി പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് സ്‌കൂളിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. കേസിനെക്കുറിച്ചും പ്രതിക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
സ്വന്തം പദവി ദുരുപയോഗം ചെയ്ത് അധ്യാപകൻ വിദ്യാർഥിനിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്ന ആരോപണം ഏറെ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വരുകയാണെന്നും അധ്യാപകനെ ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: A government school math teacher in Madhya Pradesh was arrested for sending obscene messages and pressuring a 12th-grade student for a physical relationship, threatening her with low exam marks if she refused. The student reported ongoing harassment, including inappropriate messages and coercion to go out and share a bed with the teacher, leading to his arrest by the police. The incident has raised significant concerns about student safety in educational institutions, with police investigating the case details and questioning the teacher.
Published: 25 Nov 2026, 11:50 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented