സിംഗപ്പൂർ: നുണ പറഞ്ഞെന്നാരോപിച്ച് ഒമ്പത് വയസ്സുകാരനായ മകനെ നഗ്നനാക്കി ഫ്ലാറ്റിലൂടെ നടത്തിക്കുകയും ലിഫ്റ്റിൽ കയറ്റിവിടുകയും ചെയ്ത 40-കാരന് ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റം പ്രതി സമ്മതിച്ചതിനെ തുടർന്നാണ് സിംഗപ്പൂർ കോടതി ശിക്ഷവിധിച്ചത്. കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പിതാവ് കുട്ടിയെ നഗ്നനാക്കി വെളിയിലിറക്കി മർദിക്കുമ്പോൾ സഹോദരിയെക്കൊണ്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. 2025 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടാംനിലയിലുള്ള ഫ്ലാറ്റിൽനിന്ന് കുട്ടിയെ നഗ്നനാക്കി താഴേക്കിറക്കുകയായിരുന്നു.
ഏഴുവയസുകാരിയായ മകളോട് ദൃശ്യം പകർത്താൻ പിതാവ് ചട്ടംകെട്ടി. ഇതേത്തുടർന്ന് ആൺകുട്ടി ലിഫ്റ്റിൽ കയറുന്നതും ഇടനാഴിയിലൂടെ ഓടി പോകുന്നതും പെൺകുട്ടി ഫോണിൽ പകർത്തി. ലിഫ്റ്റിൽ കയറിയതിന് പിന്നാലെ ഫ്ലാറ്റിലുള്ള രണ്ടുപേർ കുട്ടിയെ കാണുകയായിരുന്നു.
ഏഴുവയസുകാരിയായ മകളെ വിമാനത്താവളത്തിൽ വെച്ച് മർദിച്ച സംഭവത്തിലും പോലീസ് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഛർദ്ദിച്ചതിന്റെ പേരിലാണ് ഇയാൾ മകളെ മർദിച്ചത്.
Content Highlights: A 40-year-old father in Singapore was sentenced to six months in jail., He forced his 9-year-old son to walk naked through a flat complex for lying., The father made his 7-year-old daughter record the incident on a mobile phone., The incident occurred in September 2025., The father also faces charges for assaulting his daughter at an airport.
Published: 26 Nov 2026, 08:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented