ലഖ്നൗ: ഉത്തർപ്രദേശിൽ ഹോസ്റ്റൽ മുറിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകൾ മരിച്ച നിലയിൽ. രാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തൊഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ട അനികയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.
മൂന്നാംവർഷ നിയമ വിദ്യാർഥിയായിരുന്നു അനിക. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ് അനിക. നിലവിൽ ഡൽഹിയിലെ എൻ.ഐ.എ. ഇൻസ്പെക്ടർ ജനറലാണ് സഞ്ജയ് രസ്തൊഗി.
പെൺകുട്ടിയുടെ മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ഹോസ്റ്റൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹോസ്റ്റൽ മുറിക്കകത്ത് സംശയാസ്പദമായ രീതിയിൽ ഒന്നും കാണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇതുവരെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
Content Highlights: Senior Police Officer Daughter found Dead At Lucknow Hostel Room
Published: 01 Sept 2024, 08:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented