തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരനായ റെയില്‍വേ ജീവനക്കാരന്‍ പിടിയിലായി. ബീഹാര്‍ നളന്ദ ജില്ല ചിക്ലൌര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യോഗിപുര്‍ മഹേഷ്പുര്‍ ഡിഗ് സ്വദേശി ദയാനന്ദ് ചൗധരി(27)യാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

To advertise here,

വടക്കാഞ്ചേരി റെയില്‍വേ ഗ്രൂപ്പിനുകീഴില്‍ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൗധരി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ പെണ്‍കുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.