സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് പോലീസ്, ക്രൂരമര്‍ദനം; വിവാഹം മുടങ്ങി


സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പോലീസിന്റെ ക്രൂരത അരങ്ങേറിയത്.

വിഷ്ണു, വിഘ്‌നേഷ്

കൊല്ലം: സൈനികനും സഹോദരനും കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ആക്രമണം നടത്തിയെന്ന കേസില്‍ വഴിത്തിരിവ്. കിളികൊല്ലൂര്‍ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവര്‍ക്കെതിരായ കേസിലാണ് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തില്‍ സത്യം പുറത്തുവന്നത്. സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതാണെന്നും ക്രൂരമായി മര്‍ദിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. അനീഷിനെയും രണ്ട് സി.പി.ഒ.മാരെയും സ്ഥലംമാറ്റി.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പോലീസിന്റെ ക്രൂരത അരങ്ങേറിയത്. വിഷ്ണുവിന്റെ സഹോദരനായ വിഘ്‌നേഷ് പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാവാണ്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എം.ഡി.എം.എ.യുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് പോലീസുകാരന്‍ വിഘ്‌നേഷിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യംനില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്‌റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പോലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ, സഹോദരന്‍ സ്‌റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞ് വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പോലീസുകാര്‍ സ്‌റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസിനെ ആക്രമിച്ചെന്നും എ.എസ്.ഐ.യെ പരിക്കേല്‍പ്പിച്ചെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കി. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. പോലീസിനെ ആക്രമിച്ചെന്ന കേസില്‍ 12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. വിഷ്ണുവിന്റെ വിവാഹവും മുടങ്ങി.

പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും ക്രൂരമായി മര്‍ദിച്ചെന്നും സഹോദരങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസിനോട് ഇതേകാര്യം ആരാഞ്ഞെങ്കിലും മര്‍ദിച്ചിട്ടില്ലെന്നും സൈനികനാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. സഹോദരങ്ങളുടെ ശരീരത്തിലുള്ള പാടുകള്‍ സ്റ്റേഷന് പുറത്തുണ്ടായ സംഘര്‍ഷത്തിനിടെ സംഭവിച്ചതാണെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളുടെ പരാതിയില്‍ പോലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ചെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് എസ്.ഐ. ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റിയത്.

Content Highlights: police framed fake case against soldier and his brother in kilikollur kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented